പ്രളയത്തില്‍ മുങ്ങി നൈജീരിയയിലെ മോക്വ; 88 മരണം

MOKWA

നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പ്രശസ്ത മാർക്കറ്റ് ടൗണായ മോക്വയിൽ വ്യാഴാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 88 പേർ മരിച്ചു. മണിക്കൂറുകളോളം തുടര്‍ച്ചയായി മ‍ഴ പെയ്തതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് സ്റ്റേറ്റ് അറിയിച്ചിരിക്കുന്നത്.

മുൻപ് പറഞ്ഞപോലെ മണിക്കൂറുകളോളം നീണ്ടുനിന്ന പേമാരിയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. അതിനിടെ അടുത്തുള്ള ഒരു പട്ടണത്തിലെ അണക്കെട്ട് തകർന്നത് സ്ഥിതി കൂടുതൽ വഷളാക്കി. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള വ്യാപാരികളുടേയും വടക്ക് ഭാഗത്തുള്ള ഭക്ഷ്യ കർഷകരുടേയും പ്രധാന വിപണന കേന്ദ്രമാണ് മോക്വ.

ALSO READ: മുൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തിരിച്ചുവന്നുപൊട്ടി യുവാവ് മരിച്ചു; സംഭവം തായ്‌ലൻഡില്‍

കഴിഞ്ഞ സെപ്റ്റംബറിൽ സമാനമായ ഒരു സംഭവത്തിൽ, നൈജീരിയയുടെ വടക്കുകിഴക്കൻ മൈദുഗുരിയിൽ ഉണ്ടായ പേമാരിയില്‍ അണക്കെട്ട് തകർന്നത് മൂലം ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരണപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. നൈജീരിയ പലപ്പോഴും കാലാനുസൃതമായ വെള്ളപ്പൊക്കങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. നൈജർ, ബെനു നദികളുടെ തീരത്തുള്ളവരെയാണ് ഇത് കാര്യമായി ബാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News