‘നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളിന്റെ ഭാഗ്യം’, വേറൊരു വീട്ടിലേക്ക് കയറി ചെല്ലാൻ ഉള്ളതാ: സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നിഖില വിമൽ

സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതകൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും പലപ്പോഴും ശബ്ദമുയർത്തിയിട്ടുള്ള താരമാണ് നിഖില വിമൽ. ഇപ്പോഴിതാ തന്റെ കുടുംബത്തിൽ നടപ്പാക്കിവരുന്ന ചില ശീലങ്ങളെ കുറിച്ചും തുല്യതയെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ഫെമിനിസത്തിനെക്കുറിച്ചും സ്ത്രീകൾക്ക് കിട്ടേണ്ട സ്വതന്ത്രത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി സംസാരിച്ചു.

നിഖില വിമൽ പറഞ്ഞത്

‘കുറച്ച് ഫെമിനിസം ഒക്കെ ഇറക്കുന്ന മക്കളാണ് ഞാനും ചേച്ചി അഖിലയും. ‘സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേൺ ഫാമിലി ആണ്’ എന്ന് അമ്മ പറയുമെങ്കിലും. ‘സ്വാതന്ത്ര്യം നിങ്ങൾ തരേണ്ട, അത് ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും. നല്ല ഭാര്യയാകാനുള്ള ട്രെയിനിങ് തുടങ്ങിയെങ്കിലും ഞങ്ങൾ മുളയിലെ നുള്ളി. വേറൊരു വീട്ടിലേക്ക് കയറി ചെല്ലാൻ ഉള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാൽ മാറിയ കാലത്തെ പെൺകുട്ടികളെ കുറിച്ച് ഞങ്ങൾ മറുപടി കൊടുക്കും.

ALSO READ: ‘ഇന്ത്യ’യുടെ പേരുമാറ്റല്‍; പാകിസ്ഥാന്റെ ഏഴ് പതിറ്റാണ്ട് മുമ്പുള്ള അതേ ആവശ്യം നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേട്ടാൽ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാൻ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതുകണ്ട് ‘നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളിന്റെ ഭാഗ്യം..’ എന്നാരെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ, അതോടെ തീർന്നു. കുടുംബിനി ആകാൻ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ. തീയറ്റർ ആർട്സിൽ പി.എച്ച്.ഡി കഴിഞ്ഞ് യു.എസിൽ സ്കോളർഷിപ്പോടെ പഠനം തുടരുകയാണ് ചേച്ചി. വിവാഹം കഴിക്കുന്നെങ്കിൽ അത് പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹം, പക്ഷേ ഇപ്പോൾ പ്രണയം ഒന്നുമില്ല.

‘എത്രപേർ വിശ്വസിക്കും എന്ന് അറിയില്ല. എന്നെ കൂടുതൽ പേരും അറിയുന്നത് അഞ്ചാം പാതിരയിലെ കഥാപാത്രത്തിന്റെ പേരിലാണ്. കോവിഡും ലോക്ക്ഡൗണും ഒക്കെ കഴിഞ്ഞ സമയത്താണ് ‘ബ്രോ ഡാഡി’യിലേക്ക് വിളിച്ചത്. അത്ര ചെറിയ റോളാണ് എന്നറിഞ്ഞിട്ടും ഏറ്റവും അടുപ്പമുള്ള ടീമിന്റെ സിനിമ എന്ന എക്സൈറ്റ്മെന്റിലാണ് അഭിനയിച്ചത്. ലാലു അലക്സ് സാറിന്റെ ഒപ്പം മുൻപ് അഭിനയിച്ചിട്ടേയില്ല. കനിഹ ചേച്ചിയെ ആദ്യസിനിമക്ക് ശേഷം നേരിട്ട് കാണുന്നതും ബ്രോ ഡാഡിയിലാണ്.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘ഭാഗ്യ ദേവത’യിൽ അഭിനയിച്ചത്. ലൊക്കേഷനിലെ ചെറിയ കുട്ടിയായ എന്നെ എല്ലാവരും ഓരോന്ന് പറഞ്ഞു കളിയാക്കും. അന്നതു വിഷമമായിരുന്നെങ്കിലും ഇപ്പോൾ അത്ഭുതമാണ്. ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി സീനിയർ താരങ്ങൾക്കൊപ്പം തുടങ്ങാനുള്ള ഭാഗ്യം എത്രപേർക്ക് കിട്ടും. ‘മകൾ’ സിനിമയുടെ ലൊക്കേഷനിൽ ഞാൻ പോയിരുന്നു. ‘നമ്മൾ കൊണ്ടുവന്ന കുട്ടിയാ, ചേട്ടന് ഓർമ്മയില്ലേ’ എന്ന് സത്യനങ്കിൾ ചോദിച്ചപ്പോൾ ‘ഇവരൊക്കെ വലിയ കുട്ടികളായി, നമ്മളൊക്കെ പ്രായവുമായി’ എന്നു പറഞ്ഞ് അന്നും ഇന്നസെൻറ് അങ്കിൾ കളിയാക്കി.

ALSO READ: അത് കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി, ഭീതിപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ഹണി റോസ്

നായികയാകണം എന്നല്ല നല്ല ക്യാരക്ടർ റോളുകൾ ചെയ്യണം എന്നാണ് മോഹിക്കുന്നത്. നായികക്ക് പലപ്പോഴും പെർഫോം ചെയ്യാനുള്ള സാധ്യതകൾ ലിമിറ്റഡ് ആകും. ‘കൊത്ത്’ലേക്ക് വിളിച്ചപ്പോൾ നമ്മുടെ നാട്ടിലെ ഭാഷ പറയാമല്ലോ എന്നാണ് ആദ്യം ഓർത്തത്. കൂടെ അഭിനയിക്കുന്നവരെ കണ്ണൂർ ഭാഷ പഠിപ്പിക്കുന്നതും സ്ക്രിപ്റ്റിൽ പല ഡയലോഗുകളും കണ്ണൂർ ഭാഷയിലേക്ക് മാറ്റിയതും ഒക്കെയായി പല ഡ്യൂട്ടികളും അന്ന് എനിക്ക് കിട്ടി. ‘പടവെട്ടി’ൽ അദിതി ബാലനു വേണ്ടിയും തമിഴിൽ ചില സിനിമകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്,’ നിഖില പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News