സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു? മനസിലെ ആഗ്രഹം തുറന്നുപറഞ്ഞ് നിഖില വിമല്‍

Nikhila Vimal

സിനിമയില്‍ എത്തിയില്ലെങ്കില്‍ എന്താകുമായിരുന്ന എന്ന ചോദ്യത്തിന് മറുപടി നല്‍കില മലയാളത്തിന്റെ പ്രിയ നടി നിഖില വിമല്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയില്‍ ടീച്ചറായേനെ. എന്ന് കരുതി ഇപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് എങ്ങനെ പോകുന്നു എന്ന് മാത്രം ചോദിക്കരുത് കേട്ടോ.

കഴിഞ്ഞ മഹാനവമിക്കാണ് അവസാനം ആ വഴി പോയത്. ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ കണ്ണുരുട്ടാറുണ്ട്. അതൊക്കെ നൈസ് ആയി ഒഴിവാക്കും എന്നും താരം പറഞ്ഞു.

Also Read : ഒന്നാം വിവാഹ വാർഷികത്തിൽ ഒരിക്കൽ കൂടി വിവാഹം കഴിച്ച് സ്വാസിക

നിഖിലയുടെ വാക്കുകള്‍

‘സിനിമ എന്റെ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. പക്ഷേ, അതെങ്ങനെയോ സംഭവിച്ചു. ഭാഗ്യദേവതയാണ് ആദ്യ സിനിമയെങ്കിലും ലൗ 24 x 7നു ശേഷമാണ് സിനിമയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. അതിനുശേഷം നന്നായി കഷ്ടപ്പെട്ടു. സിനിമയില്‍ നിലനില്‍ക്കാന്‍ ഇത്രമാത്രം ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല.

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയില്‍ ടീച്ചറായേനെ. എന്ന് കരുതി ഇപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് എങ്ങനെ പോകുന്നു എന്ന് മാത്രം ചോദിക്കരുത് കേട്ടോ. കഴിഞ്ഞ മഹാനവമിക്കാണ് അവസാനം ആ വഴി പോയത്. ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ കണ്ണുരുട്ടാറുണ്ട്. അതൊക്കെ നൈസ് ആയി ഒഴിവാക്കും.

കലാരംഗത്തല്ലെങ്കില്‍ ഒരുപക്ഷേ, പി.എസ്.സി എഴുതി സര്‍ക്കാര്‍ ജോലിയൊക്കെ നേടി ഫയലുകള്‍ക്കിടയില്‍ ഇരുന്നേനെ. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചായക്കട അല്ലെങ്കില്‍ ഫൂഡ് ബിസിനസ് പ്ലാന്‍ ചെയ്യാത്തവര്‍ ചുരുക്കമല്ലേ. ആ കൂട്ടത്തില്‍ ഞാനും ചിലപ്പോള്‍ പെട്ടേനെ. പക്ഷേ, ബിസിനസ് എനിക്ക് പറ്റിയ മേഖലയല്ല. അത്ര ക്ഷമയും സമര്‍പ്പണവും എനിക്കുണ്ടെന്നു തോന്നുന്നില്ല,’ നിഖില വിമല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News