16 വയസുള്ള കുട്ടികളെ 18 വയസായെന്ന് പറഞ്ഞ് വിവാഹം ചെയ്യിക്കുന്നവരുണ്ട്: തുറന്നടിച്ച് നിഖില വിമല്‍

16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് കല്ല്യാണം നടത്തുന്നവര്‍ ഇന്നുമുണ്ടെന്നും 18 വയസ് പോലും കല്ല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ലെന്നും നടി നിഖില വിമല്‍. പലപ്പോഴും പെണ്‍കുട്ടികളെ ഡിഗ്രിക്ക് ചേര്‍ക്കുന്നത് പോലും അത് പറഞ്ഞ് കല്ല്യാണം നടത്താനാണ്.

എപ്പോഴാണ് ഒരു കുടുംബത്തെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ സ്വയം തയാറാകുന്നത് ആ സമയത്ത് കല്ല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും നിഖില വിമല്‍ പറഞ്ഞു. തന്റെ പല സുഹൃത്തുക്കളെയും കല്ല്യാണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

‘പെണ്‍ക്കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജിലേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്ല്യാണം നടത്താന്‍ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിര്‍പ്പുള്ള ഒരു കാര്യമാണ്. എന്റെ ഫ്രണ്ട്സിനെയൊക്കെ മാക്സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു’.

പണ്ടുള്ള ആള്‍ക്കാരെ ഇതുപോലെ കല്ല്യാണം കഴിപ്പിക്കുന്നതില്‍ പ്രശ്നമില്ല. കാരണം അതായിരുന്നു അവര്‍ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്ല്യാണം കഴിക്കുക കുടുംബം നോക്കുക എന്നതായിരുന്ന വലിയ കാര്യമെന്നും എന്നാല്‍ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ എന്നും നിഖില പറയുന്നു.

പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള സാഹചര്യവും നമ്മുടെ ലൈഫ് എങ്ങനെയാകണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ എന്നും നിഖില കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News