നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് യു ഡി എഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ വിജയരാഘവൻ

a-vijayaraghavan

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് യു ഡി എഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാകമാണെന്ന് എ വിജയരാഘവൻ. എൽ ഡി എഫ് സ്ഥാനാർത്ഥി സ്വരാജ് നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് എന്നും ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫിന്റേത് രാഷ്ട്രീയത്തിലെ നേർവഴിയായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചാൽ പോകുമായിരുന്നു’: ശശി തരൂർ

പിണറായി സർക്കാറിനെ പറ്റി ജനങ്ങൾക്ക് മികച്ച അഭിപ്രായമാണ്. മൂന്നാമതും എൽ ഡി എഫ് എന്നത് കേരളത്തിലെ പ്രതിപക്ഷത്തിന് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ അവർ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. കേരളം ഇത്തരം രാഷ്ട്രീയ കച്ചവടത്തിന് കൂട്ടു നിൽക്കില്ല. രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്താൽ എൽ ഡി എഫ് മുന്നിലെത്തും എന്നും അദ്ദേഹം പറഞ്ഞു.

അവർക്ക് വേണ്ടി രാജി വെച്ച മുൻ എം എൽ എയെപോലും കൂടെ നിർത്താൻ യു ഡി എഫിന് സാധിച്ചില്ല. അതിതീവ്ര വർഗീയതക്ക് അസോസിയേറ്റഡ് അംഗത്വം നൽകുന്നു. കോൺഗ്രസിൻ്റെ കേന്ദ്ര നേതാക്കൾ ജമാഅത്തെ ഇസ്ലാമി യു ഡി എഫ് സഖ്യത്തിന് കൈവീശി തിരിച്ച് പോയി. ജനങ്ങളെ ചുരുക്കിക്കാണരുത് എന്നും എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News