എല്ലാ കണ്ണുകളും നിലമ്പൂരോട്ട്: ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; ആത്മവിശ്വാസത്തിൽ എൽഡിഎഫ് ക്യാമ്പ്

nilambur by election

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂരിൽ, ജനവിധി ഇന്നറിയാം. ആദ്യ സൂചനകൾ രാവിലെ 8. 30ന് ലഭിക്കും. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യം നാല് ടേബിളുകളിലായി പോസ്റ്റൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുമെണ്ണും. പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേ സമയം എണ്ണിത്തുടങ്ങും. വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിൽ നിന്നാണ് തുടങ്ങുക. നാലു റൗണ്ട് എണ്ണിക്കഴിയുമ്പോൾ വഴിക്കടവ് പഞ്ചായത്തിൽ ആർക്കാണ് ഭൂരിപക്ഷം എന്ന് അറിയാൻ സാധിക്കും.

കൂടുതൽ ബൂത്തുകളും വഴിക്കടവ് പഞ്ചായത്തിലാണ്. തുടർന്ന് യാഥാക്രമം മുത്തേടം, കരുളായി, എടക്കര പോത്തുകല്ല്, ചുങ്കത്തറ, നിലമ്പൂർ നഗരസഭ, അമരമ്പലം എന്നിവിടങ്ങളിലെ വോട്ടുകളെണ്ണും. പ്രചാരണമടക്കം തുടക്കം മുതൽ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുകയും യുഡിഎഫിന്‍റെ നുണകളും പൊള്ളത്തരങ്ങളും പൊളിച്ചടുക്കുകയും ചെയ്ത എൽഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്.

ALSO READ; നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍

പൂർണ്ണമായി സിസിടിവി നിരീക്ഷണത്തിലാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥികൾക്കും ഏജന്‍റുമാർക്കും വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷിക്കാൻ സൗകര്യമുണ്ട്. പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News