നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം സ്വരാജിനായി രംഗത്തിറങ്ങി കേരള പ്രവാസി സംഘം

m swaraj

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജിന്റെ വിജയത്തിനായി പ്രവാസികളും. പ്രവാസ മേഖലയിലെ ജനങ്ങളെ ചേർത്ത് പിടിക്കുന്ന ഇടതുപക്ഷ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം നിലമ്പൂർ മണ്ഡലം പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

ജൂൺ 10 വൈകുന്നേരം 4 മണിക്ക് മുക്കട്ട മഹാരാജ ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബ സംഗമം വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി എം. സ്വരാജ്, കേരള പ്രവാസി സംഘം സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുൾ ഖാദർ, അഡ്വ. ഗഫൂർ പി. ലില്ലീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ALSO READ; അരയും തലയും മുറുക്കി സ്വരാജിനായി ‘പണ്ടത്തെ പട’ ഇറങ്ങുന്നു; വൈറലായി ക്ഷണകത്ത്

‘അഡ്വ. എം സ്വരാജ് അഭിഭാഷകരുടെ അഭിമാനം’ എന്ന പേരിൽ നിലമ്പൂരിൽ അഭിഭാഷകരുടെ നേതൃത്വത്തിലും അഭിഭാഷക കൂട്ടായ്മ സംഘടിപ്പിക്കും. 2025 ജൂൺ 10 ന് വൈകിട്ട് 5 മണിക്ക് നിലമ്പൂർ വ്യാപാരഭവനിൽ നടക്കുന്ന കൂട്ടായ്മ ബഹുമാനപ്പെട്ട നിയമവകുപ്പ് മന്ത്രി അഡ്വ. പി രാജീവ് ഉദ്ഘാടനം നിർവഹിക്കും.

അതേസമയം, എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ ഡി എഫ് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തിൽ വയോജനങ്ങളും, പഴയകാല പൊതുപ്രവർത്തകരും, കലാകാരും എല്ലാം ചേരുന്ന കൂട്ടായ്മ ‘പണ്ടത്തെ പട’ പരിപാടിയുടെ ക്ഷണകത്ത് വൈറലാവുകയാണ്. 

ജൂൺ 10 ന് രാവിലേ പത്തു മണിക്ക് നിലമ്പൂർ മുക്കട്ടയിലുള്ള മഹാരാജാ ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രി ആർ ബിന്ദു, ടി കെ ഹംസ, നിലമ്പൂർ ആയിഷ തുടങ്ങി പ്രമുഖരും അതിഥികളായി എത്തുന്നുണ്ട്. പാട്ടും പറച്ചിലും എല്ലാം അടങ്ങുന്ന ഒരു ഒരു മനോഹര പരിപാടിയാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News