എം സ്വരാജിന്‍റെ വരവും അൻവറിന്‍റെ നീക്കങ്ങളും തിരിച്ചടിയായി; നിലമ്പൂരിൽ അങ്കലാപ്പിലായി യുഡിഎഫ് ക്യാമ്പ്

nilambur by election

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് എത്തിയതും പി വി അൻവറിന്‍റെ നീക്കങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ് നേതൃത്വം. നിലമ്പൂരിൽ കടുത്ത മത്സരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ പ്രതികരിച്ചു. അതേസമയം അൻവറുമായി ഇനി ചർച്ച വേണ്ട എന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ യുഡിഎഫ് നേതൃത്വത്തിന് എം സ്വരാജിൻ്റെ എൽഡിഎഫ് സ്ഥാനാർഥിത്വം വലിയ തിരിച്ചടിയായി. നിലമ്പൂരിൽ എത്തിയ എം സ്വരാജിന് നാട് നൽകിയ സ്വീകരണത്തിലെ ആവേശം യുഡിഎഫ് ക്യാമ്പിനെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്. നിലമ്പൂരിൽ കടുത്ത മത്സരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ പ്രതികരിച്ചത് ഇതിൻറെ സൂചനയാണ്.

ALSO READ; ‘തുടർഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും സ്വരാജിന്റെ വിജയം’; നിലമ്പൂരിന്റെ വികസന നേട്ടങ്ങൾ നിരത്തി എം എ ബേബി

അതേസമയം പി വി അൻവറിന്‍റെ തുടർ നീക്കങ്ങൾ യുഡിഎഫിനെ തിരിച്ചടിയാകും എന്ന വിലയിരുത്തലും നേതൃത്വത്തിന് ഉണ്ട്. അൻവർ മത്സരിക്കാനുള്ള സാധ്യതയും യുഡിഎഫ് തള്ളിക്കളയുന്നില്ല. ഇനി അൻവറിന്‍റെ പ്രകോപനത്തിന് മറുപടി പറയേണ്ടതില്ല എന്നാണ് യുഡിഎഫ് നേതൃത്വം നൽകിയിട്ടുള്ള നിർദ്ദേശം. മാത്രമല്ല ഇനി അൻവറുമായി ഒരുതരത്തിലുള്ള ചർച്ചയ്ക്കും നേതാക്കൾ തയ്യാറാകരുത് എന്നും
യുഡിഎഫ് നേതൃത്വം നേതാക്കൾക്ക് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News