‘ഒരു ജനതയുടെ രാഷ്ട്രീയബോധ്യങ്ങളുടെ ഉരകല്ലായി സ്വരാജേട്ടന്‍ പതിവിലധികം ശക്തിയോടെ ഉണ്ടാകും’; ശ്രദ്ധേയമായി കെ റഫീഖിന്റെ പോസ്റ്റ്

m-swaraj-k-rafeeq-nilambur-by-election

നിലമ്പൂരില്‍ സ്വരാജ് പരാജയപ്പെട്ടപ്പോള്‍ ആഘോഷിച്ച വലതുപക്ഷ യുവനേതാക്കളും പഴയ സംഘപരിവാര്‍ പാരമ്പര്യമുള്ള നേതാക്കളും പ്രകടിപ്പിച്ച അസഹിഷ്ണുത മാത്രം മതി സ്വരാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ശരികളെ എതിരാളികള്‍ എത്രമാത്രം ഭയപ്പെടുന്നു എന്ന് മനസ്സിലാക്കാനെന്ന സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി നിങ്ങള്‍ നിഷ്‌കളങ്കരെ പ്രതീക്ഷിച്ചിരുന്നോ’ എന്ന സംഘപരിവാറിനെതിരായ നമ്മുടെ കാലത്തെ എറ്റവും ശക്തമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത് സ്വരാജായിരുന്നു. ഇപ്പോള്‍ സ്വരാജ് നിലമ്പൂരില്‍ പരാജയപ്പെട്ടപ്പോള്‍ അതിലെ വാചകങ്ങള്‍ പരിഹാസപൂര്‍വം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അഭിരമിച്ച സംഘപരിവാര്‍ പാരമ്പര്യം ഇടകലര്‍ന്ന വലതുപക്ഷ രാഷ്ട്രീയ ബോധ്യങ്ങളുടെ അസഹിഷ്ണുത മാത്രം മതി സ്വരാജ് ഉയര്‍ത്തിയ രാഷ്ട്രീയം പരാജയപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


തന്നെപ്പോലെയുള്ള അനേകം ഇടതുപക്ഷ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലാണ് എല്ലാക്കാലത്തും സ്വരാജ്. ഇടതുപക്ഷത്തിനെ നെഞ്ചോടുചേര്‍ത്തുവച്ച ഒരു ജനതയുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലായി സ്വരാജ് പതിവിലധികം ശക്തിയോടെ ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് നാട്ടിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനുമുള്ളത്. തെരഞ്ഞെടുപ്പ് വിജയവും പാര്‍ലമെന്ററി സ്ഥാനമാനങ്ങളുടെ അലങ്കാരവുമല്ല ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അവസാനവാക്ക്.

Read Also: ആര്യാടൻ ഷൗക്കത്തിന് 9500 വോട്ട് മറിച്ചു നൽകി; എസ്ഡിപിഐ നേതാവിന്റെ പോസ്റ്റ്

തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും ഇല്ലാതാകുന്നില്ല. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, അവരുടെ ജീവിതത്തെ ചേര്‍ത്ത് പിടിക്കുക അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ ശരിയായ നിലപാടിലൂടെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്തത്തെ ഒരു ജയവും പരാജയവും മാറ്റിമറിക്കില്ല. അത് മനസ്സിലാക്കാന്‍ വലതുപക്ഷ ഡി എന്‍ എ രാഷ്ട്രീയത്തില്‍ പേറുന്നവര്‍ക്ക് കഴിയുമെന്ന് നിഷ്‌കളങ്കരെ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോയെന്നും കെ റഫീഖ് കുറിച്ചു. പോസ്റ്റ് താ‍ഴെ പൂര്‍ണരൂപത്തില്‍ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News