
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണെന്നും യോഗം വിലയിരുത്തി.
ALSO READ: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് കൃഷ്ണകുമാര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മികച്ച വിജയം നേടുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പര്യായടന രംഗത്ത് മറ്റ് മുന്നണികളെ അപേക്ഷിച്ച് എല്‍ഡിഎഫ് മുന്നിലാണ്. എം സ്വരാജിന് വലിയ ജന പിന്തുണയാണ് മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നെടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ALSO READ: നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ സ്വരാജിന്; സച്ചിദാനന്ദൻ തുടക്കമിട്ട ക്യാമ്പയിൻ ഏറ്റെടുത്തത് നിരവധി പ്രമുഖർ
ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെല്ലാം യോഗത്തിനെത്തി.പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മന്ദഗതിയിലെന്നും പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന്റെ തായിരിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here