
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസവും യുഡിഎഫിന് തലവേദനയായി വി വി പ്രകാശ് വിഷയം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞെങ്കിലും പ്രകാശിൻ്റെ കുടുംബത്തിൻറെ അതൃപ്തി നിലമ്പൂരിൽ ചർച്ചയായിട്ടുണ്ട്. ഇടതുമുന്നണി ഈ വിഷയം മണ്ഡലത്തിൽ ഉന്നയിക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി അധ്യക്ഷനുമായ വി വി പ്രകാശിന്റെ മരണശേഷവും അദ്ദേഹത്തിൻറെ കുടുംബത്തെ നേതാക്കൾ അവഹേളിച്ചു എന്ന വികാരമാണ് മണ്ഡലത്തിൽ ഉള്ളത്. വിവി പ്രകാശിന്റെ വീട്ടിൽ ഒരുതവണ പോലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പോയിട്ടില്ല. ഈ വിമർശനം നിലനിൽക്കുന്നതിന് ഇടയിലാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ വി വി പ്രകാശിന്റെ മകൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് കുടുംബത്തിൻറെ അതൃപ്തി അറിയിച്ചത്.
Also read: അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്; ഏകീകൃതകുർബാന ജൂലൈ 3 മുതൽ
അച്ഛൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്, മിസ്സ് യു അച്ഛാ എന്നാണ് മകൾ നന്ദനയുടെ പോസ്റ്റ്. മാത്രമല്ല വൈകിട്ടോടെയാണ് മകൾ നന്ദനയും പ്രകാശിന്റെ ഭാര്യയും വോട്ട് രേഖപ്പെടുത്താനും എത്തിയത്. പക്ഷേ വിവാദ വിഷയത്തിൽ പതിവുപോലെ പ്രതികരിക്കാതെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഒഴിഞ്ഞുമാറി. പക്ഷേ വിഷയം മണ്ഡലത്തിൽ എൽഡിഎഫ് സജീവമായി നിലനിർത്തിയിട്ടുണ്ട്.
വിവി പ്രകാശിനെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് നിലമ്പൂർ മണ്ഡലത്തിൽ ഉള്ളത്. പ്രകാശിന്റെ തോൽവിക്ക് വഴിയൊരുക്കിയത് ആര്യാടൻ ഷൗക്കത്താണ് എന്ന വികാരവും ഈ നേതാക്കൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇത് തിരിച്ചടിയാകുമെന്ന് ആശങ്ക നേതാക്കൾക്കിടയിൽ ഉണ്ടെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here