
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡല പരിധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചതിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാക്കളുടെ പൊള്ളവാദം തുറന്നുകാണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. എഴുത്തുകാരി എസ് ശാരദക്കുട്ടിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ രേഖകള്‍ പരിശോധിക്കും. നമ്മള്‍ മിണ്ടാതെ അനുസരിക്കും. എത്ര തിരക്കില്‍ പാഞ്ഞു പോകുമ്പോഴും ട്രാഫിക് പൊലീസ് വഴിയില്‍ വണ്ടി നിര്‍ത്തി രേഖകള്‍ ആവശ്യപ്പെടും നമ്മള്‍ അനുസരിക്കും. ട്രെയിനിലും ബസിലും നേതാക്കന്മാര്‍ക്കായാലും ടിക്കറ്റ് എക്‌സാമിനര്‍മാരെ അനുസരിക്കണ്ടേ? അതല്ലേ മര്യാദ ?
തെരഞ്ഞെടുപ്പ് കാലത്ത് വണ്ടി പരിശോധന അതു പോലെ തന്നെ അനുവദിച്ചു കൊടുത്താല്‍ പോരേ? അത് പോലീസിന്റെ ജോലിയല്ലേ? തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമമല്ലേ? അത് ആര്‍ക്കും ബാധകമാണല്ലോ. എന്താ ഇത്ര പുതുമ ? ഞങ്ങള്‍ സാധാരണക്കാരൊക്കെ നിയമ വ്യവസ്ഥകളോട് വളരെ അനുസരണയോടെ സഹകരിക്കുന്നവരായതു കൊണ്ടാകാം വണ്ടി പരിശോധിച്ചാലെന്താ കുഴപ്പം എന്ന് ന്യായമായും ചോദിച്ചു പോകുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here