
നിലമ്പൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ നെഞ്ചേറ്റി അമരമ്പലം പഞ്ചായത്ത്. അമരമ്പലം സൗത്തില്‍ നിന്ന് ആരംഭിച്ച് പന്നിക്കുളത്ത് സമാപിച്ച പര്യടനത്തിന്റെ ഓരോ കേന്ദ്രത്തിലും എം സ്വരാജിന് ലഭിച്ചത് വലിയ ജനപിന്തുണ. വ്യക്തമായ രാഷ്ട്രീയവും വികസനവും പറഞ്ഞാണ് സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്.
വര്‍ഗീയതയും ദുരന്തങ്ങളും രാഷ്ട്രീയ ആയുധമാക്കുന്ന യു ഡി എഫിനെതിരെ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന എല്‍ ഡി എഫ് വലിയ പ്രതീക്ഷയിലാണ്. കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ ഇടതുപക്ഷം തുടരണമെന്നും മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ എല്‍ ഡി എഫിന്റെ വിജയത്തോടെ സാധിക്കുമെന്നും സ്വരാജ് പറഞ്ഞു.
Read Also: ‘അഡ്വ എം സ്വരാജ് അഭിഭാഷകരുടെ അഭിമാനം’ എം.സ്വരാജിന് വേണ്ടി അഭിഭാഷക കൂട്ടായ്മ
അമരമ്പലം സൗത്തില്‍ നിന്നും ആരംഭിച്ച പര്യടനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങള്‍ക്ക് ശേഷം പന്നിക്കുളത്തായിരുന്നു സമാപനം. സമാപന ചടങ്ങ് ജനങ്ങള്‍ ആഘോഷമാക്കി.
മന്ത്രിമാരായ ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, പി പ്രസാദ്, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, ജി ആര്‍ അനില്‍ എന്നിവര്‍ പ്രചാരണത്തിന്റെ ഭാഗമായി. പ്രചാരണത്തിനിടയില്‍ ജി യു പി എസ് പറമ്പ, ജി എച്ച് എസ് എസ് പൂക്കോട്ടുമ്പാടം, സ്‌പെഷ്യല്‍ സ്‌കൂള്‍ പൂക്കോട്ടുമ്പാടം തുടങ്ങിയ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി. തോട്ടക്കരയില്‍ നടന്ന പരിപാടിയില്‍ എസ് എസ് എൽ സി, +2 ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ചുങ്കത്തറ പഞ്ചായത്തിലാണ് സ്വരാജിന്റെ നാളത്തെ പര്യടനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

