നിറംമങ്ങി ആര്യാടന്‍ ഷൗക്കത്തിൻ്റെ പ്രചാരണ ആരംഭം; എ പി അനില്‍കുമാര്‍ ഉള്‍പ്പെടെ വിട്ടുനിന്നു

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിൽ പ്രചാരണം തുടങ്ങി. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങിയത്.

ഡി സി സി പ്രസിഡന്റ് വിഎസ് ജോയിയോടൊപ്പമാണ് പിതാവിന്റെ ഖബറിടത്തിലെത്തിയത്. അതേസമയം, കെ പി സി സി വര്‍ക്കിങ് എ പി അനില്‍കുമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ഭിന്നത മറന്ന് ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Read Also: യു ഡി എഫിന് അകത്തും പുറത്തും പ്രശ്‌നങ്ങളെന്ന് ഗോവിന്ദൻ മാസ്റ്റർ; യു ഡി എഫ് സ്ഥാനാര്‍ഥി നിരവധി താത്പര്യങ്ങളുടെ ഉത്പന്നമെന്ന് എ വിജയരാഘവൻ

സ്ഥാനാര്‍ഥിത്തത്തിനായി അവസാന നിമിഷം വരെ വി എസ് ജോയ് സമ്മര്‍ദമുണ്ടാക്കിയിരുന്നു. അന്തരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം വിട്ടുനില്‍ക്കുന്നതും കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നു. ഇടതുമുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനത്തിനായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇന്നെത്തി. എല്‍ ഡി എഫിന്റെയും സി പി ഐ എമ്മിന്റെയും വിവിധ കമ്മിറ്റികളും ഇന്നു ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News