എം സ്വരാജ് കാഴ്ച്ചവെച്ചത് മികച്ച മത്സരം; എൽഡിഎഫ് സ്വീകരിച്ചത് വർഗീയ കക്ഷികളുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാട്

പരമ്പരാഗത യുഡിഎഫ് മണ്ഡലമായ നിലമ്പൂരിൽ ശക്തമായ മത്സരമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ് കാഴ്ചവെച്ചത്. സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് മാന്യമായ തെരഞ്ഞടുപ്പ് പ്രചാരണമായിരുന്നു എൽ ഡി എഫ് നടത്തിയത്. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവർഗീയ കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു യുഡിഎഫിൻ്റെ പ്രവർത്തനം

നിലമ്പൂരിൽ തോറ്റെങ്കിലും എൽഡിഎഫിന് ആശ്വസിക്കാം. മുന്നണി വോട്ടുകളിൽ വിള്ളൽ വീണില്ല. എം സ്വരാജ് കടുത്ത പോരാട്ടമാണ് കാഴ്ച വെച്ചത്. സംസ്ഥാന സർക്കാർ കഴിഞ്ഞ 9 വർഷക്കാലം നടത്തിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു എൽഡിഎഫ് ജനങ്ങളെ സമീപിച്ചത്. സ്വരാജിൻ്റെ വ്യക്തിത്വം എതിർ രാഷ്ട്രീയക്കാർക്ക് പോലും വലിയ മതിപ്പുണ്ടാക്കി. യുഡിഎഫ് ആകട്ടെ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള തീവ്ര വർഗീയ കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി.പ്രകാശിന് ലഭിച്ച വോട്ട് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചില്ല.

78527 വോട്ടായിരുന്നു 2021 ൽ യുഡിഎഫിന് ലഭിച്ചത്. ആര്യാടൻ ഷൗക്കത്തിന്  77737  വോട്ടുകളാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഭിച്ച ഭൂരിപക്ഷത്തിൻ്റെ നാലയലത്ത് എത്താനും ഷൗക്കത്തിന് സാധിച്ചില്ല. അതേ സമയം വർഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള ബന്ധവും വേണ്ടെന്ന സുവ്യക്തമായ നിലപാട് സ്വീകരിച്ചാണ് എൽ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ALSO READ: തെരഞ്ഞെടുപ്പ് വിജയത്തിലും യുഡിഎഫില്‍ ആഭ്യന്തര കലഹം; പ്രതിപക്ഷനേതാവിനെ തള്ളി മുതിര്‍ന്ന നേതാക്കള്‍

യുഡിഎഫും പി.വി. അൻവറും കിണഞ്ഞ് പരിശ്രമിച്ചിട്ടും എൽഡിഎഫിൻ്റെ അടിസ്ഥാനവോട്ടുകളിൽ ചെറിയ വിളളൽ പോലും ഉണ്ടാക്കാൻ സാധിച്ചില്ല എന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. വഴിക്കടവ് ഉൾപ്പടെയുളള യുഡിഎഫ് കോട്ടകളിൽ യുഡിഎഫിൻ്റെ ലീഡ് പിടിച്ച് നിർത്താനും എൽഡിഎഫിന് സാധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News