
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ ജനങ്ങള്‍ വിധിയെഴുതും. നിലമ്പൂരിനെ ഇളക്കിമറിച്ച ആവേശ കടലായി കൊട്ടികലാശത്തോടെ പരസ്യ പ്രചരണത്തിന് സമാപനം. ഇനി നിലമ്പൂരില്‍ നിശബ്ദ പ്രചരണം.
21 ദിവസം നീണ്ടുനിന്ന ശക്തമായ പരസ്യം പ്രചരണം. രൂക്ഷമായ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ആവേശം പരസ്യ പ്രചരണത്തിന്റെ സമാപനത്തിലും എല്‍ഡിഎഫിന്റെ കരുത്ത് തെളിയിക്കുന്നതായി. മഹാറാണി ജംഗ്ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറി. സ്വരാജ്എത്തിയതോടെ ആവേശത്തോടെ ജനം ആര്‍ത്തു വിളിച്ചു.
ALSO READ: ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വെറും രണ്ട് ദിവസം: എൺപതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സംഭവം തമിഴ്‌നാട്ടിൽ
ആദ്യം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതാണ് യുഡിഎഫ്. പക്ഷേ വിവാദങ്ങള്‍ യുഡിഎഫിന് തലവേദനയായി. അത് മറികടക്കാന്‍ അവസാന ലാപ്പിലും യുഡിഎഫ് ക്യാമ്പിന് ആയിട്ടില്ല. പ്രിയങ്ക ഗാന്ധിയായിരുന്നു മണ്ഡലത്തിലെ യുഡിഎഫിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍. പക്ഷേ പ്രിയങ്ക ഗാന്ധിയുടെ വരവും മണ്ഡലത്തില്‍ വലിയ ചലരമുണ്ടാക്കിയിട്ടില്ല. വഴിക്കടവില്‍ നിന്ന് റോഡ് ഷോയായി എത്തിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കൊട്ടിക്കലാശം.
പരസ്യപ്രചരണത്തിന്റെ സമാപനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും എത്തി. ബിജെപി സ്ഥാനാര്‍ത്ഥി റോഡ് ഷോയായും പി വി അന്‍വര്‍ ചന്തക്കുന്നിലെ പൊതു പ്രകടനത്തിലും ആണ് പങ്കെടുത്തത്. ഇനി നിശബ്ദ പ്രചരണത്തിലെ അടിയൊഴുക്കുകളിലാണ് മുന്നണികള്‍ കണ്ണു വയ്ക്കുന്നത്. മഴയെ അതിജീവിച്ചും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികളും പ്രവര്‍ത്തകരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here