
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, കോരിച്ചൊരിയുന്ന മഴയത്തും നിലമ്പൂരില്‍ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ പി വി അന്‍വര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ്, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം. ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പറഞ്ഞ് ഇടഞ്ഞിരിക്കുകയാണ് അൻവർ. മത്സരസാധ്യതയും അൻവർ തള്ളുന്നില്ല.
നിലമ്പൂരില്‍ യോജിച്ച സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യു ഡി എഫിന് കഴിയുമെന്നും അവര്‍ അത് ആലോചിച്ച് തീരുമാനിക്കട്ടെയെന്നും അന്‍വര്‍ ഒരു വാര്‍ത്താചാനലിനോട് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഷൗക്കത്തിൻ്റെ പേര് ഉയർന്നപ്പോൾ അൻവർ പരസ്യമായി എതിർത്ത് രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പിന്റെ മുന്‍പന്തിയില്‍ താന്‍ ഉണ്ടാകണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് മാത്രമേ പറയാനാകുവെന്നും അന്‍വര്‍ വ്യക്തമാക്കി.
Read Also: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു
അതേസമയം യു ഡി എഫ് സ്ഥാനാര്‍ഥിയായി ആരെ നിശ്ചയിക്കുമെന്ന കാര്യവും നിലമ്പൂരില്‍ രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്ത്, ഡി സി സി അധ്യക്ഷന്‍ വി എസ് ജോയി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ഇതില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് മുന്‍തൂക്കമുള്ളത്. നിലമ്പൂര്‍ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക, സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കും.
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

