‘നിലമ്പൂരിലെ പി ഡബ്ല്യു ഡി റോഡുകള്‍ നിങ്ങളെ വഞ്ചിക്കില്ല’; മണ്ഡലത്തിൽ മാത്രം 500 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കുന്നുവെന്നും മന്ത്രി റിയാസ്

നിലമ്പൂരിലെ പി ഡബ്ല്യു ഡി റോഡുകള്‍ നിങ്ങളെ വഞ്ചിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതുവരെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം അഞ്ഞൂറ് കോടിയോളം രൂപയുടെ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്നത്.


ആകെ 208.23 കിലോമീറ്റര്‍ വരുന്ന 22 പൊതുമരാമത്ത് റോഡുകളാണ് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 20 റോഡുകളും (182.91 കിലോമീറ്റര്‍) ഉയര്‍ന്ന റോഡ് നിര്‍മാണ രീതിയായ ബി എം, ബി സി നിലവാരത്തിലേക്ക് വികസിപ്പിച്ചു. ഇതിന് പുറമെ മണ്ഡലത്തിലെ 7 റോഡുകള്‍ 126 കോടിയോളം ചെലവഴിച്ച് വിവിധ ഘട്ടങ്ങളിലാണ്. 27 കോടി വരുന്ന 3 പാലങ്ങളുടെയും 10.14 കോടി ചിലവഴിച്ച് കൊണ്ട് എട്ട് കെട്ടിടങ്ങളുടെയും പ്രവൃത്തി റോഡുകള്‍ക്ക് പുറമെ പുരോഗമിക്കുകയാണ്.

Read Also: അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ


നിലമ്പൂര്‍ മണ്ഡലത്തില്‍ മലയോര ഹൈവേ നിലവാരത്തില്‍ യാഥാര്‍ഥ്യമാക്കുന്നതാണ് പൂക്കോട്ടുംപാടം- തമ്പുരാട്ടിക്കല്ല് റോഡ്. കിഫ്ബി ധനസഹായത്തോടെ 63.4 കോടി രൂപ ചെലവഴിച്ച് റോഡിന്റെ ഒന്നാം റീച്ച് പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. 12 മീറ്റര്‍ വീതിയില്‍ ഡിസൈന്‍ഡ് റോഡ് ആയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News