
നിലമ്പൂരിൽ ജനവിധി നാളെ. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ തികഞ്ഞ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പിലുടനീളം വൻ ജനസ്വീകാര്യതയാണ് ഇടതുസ്ഥാനാർത്ഥി എം സ്വരാജിന് ലഭിച്ചത്. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ അവസാനഘട്ട വോട്ട് ഉറപ്പിക്കലിൽ മുഴുകിയിരിക്കുകയാണ് സ്ഥാനാർഥി എം സ്വരാജ്. ഇന്ന് നിലമ്പൂർ, ചുങ്കത്തറ, പോത്തുകൽ എന്നീ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിളെയും വീടുകളിളെയും വോട്ടർമാരെ സ്വരാജ് നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
2.32 ലക്ഷം വോട്ടർമാരാണ് നിലമ്പൂരിൽ പോളിങ് ബൂത്തിലെത്തുന്നത്. തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ചുങ്കത്തറ മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ കേന്ദ്രങ്ങളുള്‍പ്പെടെ 263 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. ആദിവാസി മേഖലകള്‍ മാത്രമുള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളുണ്ട്. 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുൾപ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളിലും സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 2,32,381 വോട്ടർമാരാണ് മണ്ഡലത്തിളുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്നു.
തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here