
തമിഴ്നാട്ടിലെ നീലഗിരിയിൽ വീടുകൾക്ക് സമീപം പുലിയെയും കരിമ്പുലിയെയും കണ്ടെത്തി. നീലഗിരി ജില്ലയിൽ കോത്തഗിരിയിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് പുള്ളിപ്പുലിയും കരിമ്പുലിയും ചുറ്റിക്കറങ്ങുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായി. ഇന്ന് പുലർച്ചെയാണ് പുലികൾ എത്തിയത്.
Read Also: കണ്ണൂരിൽ ആനയോട് ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് എഴുന്നള്ളിച്ചു
കാവൽക്കാരുടെ താമസസ്ഥലത്താണ് കരിമ്പുലിയെയും പുള്ളിപ്പുലിയെയും കണ്ടത്. നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടാനായാന് പുലികൾ എത്തിയത്. പുലികളുടെ സാന്നിധ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലിയുടെ സഞ്ചാരം നിരീക്ഷിക്കണമെന്നും അതിനെ കൂടുവെച്ച് പിടിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
News Summary: A leopard and a black panther were spotted near houses in the Nilgiris in Tamil Nadu. CCTV footage of a leopard and a black panther roaming around the police station premises in Kotagiri in the Nilgiris district has emerged.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here