
ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും കൊവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയായണ്. ഇന്ത്യയിൽ ഉൾപ്പെടെ പലയിടത്തും കൊവിഡ് മൂലമുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കൊവിഡ് വകഭേദമാണ് NB.1.8.1 അഥവാ നിംബസ്. നേരത്തെ പിടിപ്പെട്ടിരുന്ന വകബദ്ധത്തിൽ നിന്നും ചില ലക്ഷണങ്ങൾ വ്യത്യസ്തമാണ് എന്ന് വിദഗ്ധർ പറയുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ നിംബസ് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നില്ല എന്നത് മറ്റൊരു ആശ്വാസകരമായ കാര്യമാണ്.
കടുത്ത തൊണ്ടവേദനയാണ് നിംബസ് പ്രകടമാക്കുന്ന പ്രധാനലക്ഷണങ്ങളിലൊന്നെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിൽ നിംബസ് സ്ഥിരീകരിച്ചവരിൽ ഗ്ലാസോ, ബ്ലേഡോ തൊണ്ടയിലൂടെ ഇറങ്ങുന്നവിധം കടുത്ത തൊണ്ടവേദനയാണ് ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ട്. മുമ്പത്തെ ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഈ തൊണ്ടവേദന പെട്ടെന്ന് വരികയും ചെറിയ പനിക്കൊപ്പം പോലും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.
Also read: ഒച്ച് ശല്യം രൂക്ഷമോ? തുരത്താം ഈ മാർഗങ്ങളിലൂടെ
ഈ വകബേധത്തിന്റെ മറ്റൊരു പ്രധാനലക്ഷണമാണ് വിശപ്പില്ലായ്മ. വയറിന്റെ പ്രശ്നങ്ങൾ കൊണ്ടോ, മനംപുരട്ടൽ കൊണ്ടോ അല്ലാതെ പെട്ടെന്ന് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത് പുതിയ വകഭേദത്തിന്റെ കണ്ടെത്തൽ. ദഹനസംബന്ധമായ മറ്റൊരു പ്രശ്നങ്ങളും ഉണ്ടായിരിക്കില്ല. കടുത്തക്ഷീണം, ശരീരവേദന എന്നിവയ്ക്കൊപ്പമാണ് വിശപ്പില്ലായ്മയും അനുഭവപ്പെടുക.
പേശീവേദനയും കൊവിഡിനൊപ്പം അനുഭവപ്പെടാം. എന്നാൽ താടിയെല്ല്, പുറംവശം, ചെവിയുടെ പുറംവശം തുടങ്ങിയ ഭാഗങ്ങളിൽ വേദന കണ്ടുവരുന്നതും നിംബസ് വകഭേദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ഇതിനൊപ്പം വിട്ടുമാറാത്ത മൂക്കടപ്പും ഉണ്ടാകാം. സാധാരണ പനിക്കൊപ്പം വരുന്ന മൂക്കടപ്പിന് പകരം ഒരാഴ്ചയ്ക്കപ്പുറം നീണ്ടുനിന്നേക്കാവുന്ന മൂക്കടപ്പാണ് അനുഭവപ്പെടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here