നടിയാകണമെന്ന് ഞാന്‍ പറഞ്ഞു; നിറത്തിന്റെ പേരില്‍ അന്ന് ഒരുപാടു പേര്‍ പരിഹസിച്ചു: ദുരനുഭവം പങ്കിട്ട് നടി നിമിഷ

നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ തന്നെ പലരും പരിഹസിച്ചു ചിരിച്ചിരുന്നെന്ന് നടി നിമിഷ സജയന്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

എന്റെ നിറത്തിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിനാണ് നടി ആവണമെന്ന് ഞാന്‍ പറഞ്ഞത്. പിന്നില്‍ നിന്നും ഒരുപാട് പേര്‍ അത് കേട്ട് ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കാരണം കണ്‍വെന്‍ഷണല്‍ ബ്യൂട്ടിയോ ഹീറോയിന്‍ മെറ്റീരിയലോ അല്ല ഞാന്‍. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്‍പം ഉണ്ടായിരുന്നു.

‘പൈസ കടം കൊടുത്താൽ തിരിച്ച് തരാൻ വലിയ കഷ്ടപ്പാടാണ്’: ടോവിനോയെ കുറിച്ച് ബേസിൽ ജോസഫ്

ASLO READ |

തൊണ്ടിമുതലും ദൃക്‌സാക്ഷികളും ചെയ്തതോടെ ഒരുപാട് സ്‌നേഹം ലഭിച്ചു. ഇതോടെ നടിയാകാന്‍ തനിക്ക് കഴിയുമെന്ന് ബോധ്യപ്പെട്ടെന്നും നിമിഷ പറയുന്നു. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്ന് മനസിലായി. നല്ല തിരക്കഥയും സംവിധാനവും മതി സിനിമ വിജയിക്കാനെന്നും ബോധ്യപ്പെട്ടു.

എന്റെ സിനിമാ മോഹത്തെ കുടുംബം എപ്പോഴും പിന്തുണച്ചിരുന്നു. ആ പിന്തുണയില്‍ എപ്പോഴും സന്തോഷമുണ്ട്. എന്തു തന്നെ സംഭവിച്ചാലും അവര്‍ എന്റെ കൂടെയുണ്ട്.അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്. ഇന്ന് സിനിമ കണ്ട് ആളുകള്‍ വന്ന് വീട്ടിലെ കുട്ടിയെ പോലെയുണ്ടെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും നിമിഷ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News