‘മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം അതാണ്’, ‘ചിരിച്ചില്ലെന്ന് കരുതി നല്ല കഥാപാത്രങ്ങൾ ഉപേക്ഷിക്കണോ’?

മലയാള സിനിമയിൽ നിന്ന് താൻ ഇടവേളയെടുക്കാൻ ഉണ്ടായ കാരണവും, ചിരിക്കാത്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാൻ ഉണ്ടായ സാഹചര്യവും വ്യക്തമാക്കുകയാണ് നടി നിമിഷ സജയൻ. മലയാളത്തിന് പുറമെ തമിഴിലും ഇപ്പോൾ ബോളിവുഡിലും അഭിനയിക്കുന്ന നടി ഒരു അഭിമുഖത്തിലാണ് തുറന്ന് സംസാരിച്ചത്.

കഥാപാത്രങ്ങളെ കുറിച്ച് നിമിഷ

ALSO READ: വടിവേലു രാഷ്ട്രീയത്തിലേക്ക്? ഡി എം കെ സ്ഥാനാർത്ഥിയാകുമോ? തമിഴകത്ത് താരയുദ്ധം തന്നെയെന്നുറപ്പിച്ച് റിപ്പോർട്ടുകൾ

ചിയര്‍ഫുള്‍ ആയുള്ള കഥാപാത്രങ്ങളുള്ള തിരക്കഥ വായിക്കുമ്പോള്‍ എനിക്ക് അവയ്ക്ക് ആഴമില്ലെന്ന് തോന്നാറുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല എന്നതല്ല. ഒരു തെക്കന്‍ തല്ലു കേസിലെ വാസന്തി ഫണ്‍ ആയിട്ടുള്ള കഥാപാത്രമായിരുന്നു. ലാല്‍ ജോസ് സാറിന്റെ 41 ലും അത്തരത്തിലൊരു വേഷമായിരുന്നു. പക്ഷെ എന്തുകൊണ്ടോ എല്ലായിപ്പോഴും അത്തരം കഥാപാത്രങ്ങള്‍ക്ക് ആഴമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ എനിക്ക് ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ നഷ്ടപ്പെടുമെന്ന് തോന്നും.

അതേസമയം, നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും പോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ എനിക്ക് ഒരു കലാകാരിയെന്ന നിലയില്‍ സംതൃപ്തി അനുഭവപ്പെടാറുണ്ട്. ഞാന്‍ ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നത്. ഞാന്‍ മാലിക്കും നായാട്ടും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ചെയ്തത് ഒരേ വര്‍ഷമാണ്. അതില്‍ ഞാന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അവയെല്ലാം ബോള്‍ഡ് ആയിരുന്നു. പക്ഷെ ആ ബോള്‍ഡ്‌നെസിലെല്ലാം വ്യത്യസ്തയും ഉണ്ടായിരുന്നു.

ALSO READ: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര്? പിൻഗാമികളാകാൻ കഴിവുള്ള ആ നടൻമാർ: മറുപടിയുമായി ബി ഉണ്ണികൃഷ്‍ണൻ

എനിക്ക് എങ്ങനെയാണ് ഈ വേഷങ്ങളോട് നോ പറയാന്‍ സാധിക്കുക? ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഥാപാത്രം ചിരിക്കുന്നില്ലെന്ന് കരുതി എനിക്ക് അവ നിരസിക്കാനാകില്ല. നമ്മുടെ സിനിമയില്‍ നായികയെന്നാല്‍ സുന്ദരിയായിരിക്കണം എന്നാണ്. പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, എന്റെ കഥാപാത്രം ആ രീതിയ്ക്ക് മാറ്റം കൊണ്ടു വന്നവയായിരുന്നുവെന്ന് തിരിച്ചറിയുന്നവരുണ്ടാകും.

ഞാന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തത് ഇവിടെ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാലാണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ അത് സംഭവിക്കുന്നുണ്ട്. ഭാഷയല്ല, കഥാപാത്രമാണ് പ്രധാനം. ഇപ്പോഴും മലയാളത്തില്‍ ഗൗരവ്വമുളള, നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. ജിഗര്‍തണ്ടയിലെ കഥാപാത്രം എങ്ങനെയുണ്ടായിരുന്നു? വ്യത്യസ്തവും ലൗഡുമായിരുന്നില്ലേ? സത്യം എന്തെന്നാല്‍ കേരളത്തിന് പുറത്തു നിന്നും എനിക്ക് അങ്ങനെയുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ ഇവിടെ അതുപോലെയുള്ള കഥാപാത്രത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നെ അറിയാത്തൊരു സംവിധായകനാണ് ജിഗര്‍തണ്ടയില്‍ എനിക്ക് ഫണ്‍ ആയിട്ടുള്ളൊരു കഥാപാത്രം നല്‍കിയത്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് എന്നെ അറിയാം, എന്നിട്ടും എനിക്ക് അത്തരത്തിലുള്ള കഥാപാത്രം ലഭിക്കുന്നില്ല. അതുകൊണ്ടാണ് മലയാളത്തില്‍ നിന്നും ഇടവേളയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News