നിമിഷപ്രിയ കേസ്; മാതാവിനോട് യെമനിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാണാന്‍ അവരുടെ അമ്മ ഉള്‍പ്പെടെയുള്ള സംഘം യെമനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ല അതിനാല്‍ യമനില്‍ പോകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.

ALSO READ: സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച നിമിഷപ്രിയ, ഭര്‍ത്താവിനൊപ്പം 2012ലാണ് യെമനില്‍ ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യസ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. ഇതിനിടെ പരിചയപ്പെട്ട യെമന്‍ പൗരനായ തലാലുമായി കച്ചവട പങ്കാളിത്തതോടെ ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ചു.

ALSO READ:  ‘സമുദ്രം സാക്ഷിയായി’; സംസ്ഥാനത്താദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി ശംഖുമുഖം

യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് തലാല്‍ മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പത്തെല്ലാം തലാലിന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്വഭാവത്തില്‍ മാറ്റം വന്ന തലാല്‍ നിമിഷപ്രിയ സ്വന്തം ഭാര്യയാണെന്ന് വരുത്തി തീര്‍ക്കുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം കഴിച്ചു. തുടര്‍ന്ന്
ക്ലിനിക്കിലെ വരുമാനം മുഴുവന്‍ സ്വന്തമാക്കി. പാസ്‌പോര്‍ട്ടും സ്വര്‍ണവും കൈക്കലാക്കി. ഒടുവില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതായതോടെ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് തലാലിനെ കൊലപ്പെടുത്തിയതെന്നാണ് നിമിഷ പ്രിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News