ക്രൂരമായ റാഗിങ്ങ്, വിദ്യാര്‍ത്ഥി  മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി.ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടന്ന സംഭവത്തിലാണ് സഹപാഠികളും പൂര്‍വ വിദ്യാര്‍ത്ഥികളും അറസ്റ്റിലായത്.

also read :ചലച്ചിത്ര അവാര്‍ഡ് വിവാദം; തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളി

അതേസമയം ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. സംഭവം നടക്കുമ്പോള്‍ കാമ്പസിലുണ്ടായിരുന്ന ഇവര്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബംഗാളി ഹോണേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്നു വീണത്. ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൂരമായ റാഗിങ്ങിന് പുറമെ ലൈംഗിക പീഡനം നടന്നതായുള്ള ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.

also read :റേഡിയോ ജോക്കി രാജേഷ് വധക്കേസ്; വിധി പറയുന്നത് ഈ മാസം 18ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News