കെ എസ് ആര്‍ ടി സിക്ക് 90 കോടികൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

Also Read: കെ കെ രാജീവൻ മാധ്യമ പുരസ്‌കാരം നൗഷാദ്‌ നടുവിലിന്‌

ഈ മാസം ആദ്യം 30 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഈവര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈവര്‍ഷം ഇതുവരെ അനുവദിച്ചത് 1234.16 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4933.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആകെ നല്‍കിയത് 9886.22 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News