നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ 23 പേർ

മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 23 പേരും
ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരാണ്. കോഴിക്കോട് സ്വദേശി മരിച്ച ദിവസം ഇഖ്‌റ ആശുപത്രിയിൽ ചികിത്സ തേടി എത്തിയവരാണ് എല്ലാവരും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലുള്ളവരാണ്. എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ചു വരുകയാണ്.

also read:സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്: ശ്രുതി ശരണ്യം

അതേസമയം,രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News