മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ

Nipah Virus Test

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

Also read: ‘കോണ്‍ഗ്രസ് തലപ്പത്തെ അഴിച്ചുപണി ജാതി സമുദായ പരിഗണന മാനദണ്ഡമാക്കി’: സമ്മതിച്ച് നേതൃത്വം

നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Also read: കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ; യാത്രക്കാർ നേരത്തെ എത്തണമെന്ന് നിർദേശം

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.

The Health Department has intensified preventive measures in the wake of the confirmation of Nipah in Valancherry, Malappuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News