
നിപ രോഗം സ്ഥിരികരിച്ച ഫറൂഖ് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലായിരുന്നു രോഗ ബാധ കണ്ടെത്തിയത്. സ്രവ സാംപിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.യുവാവിൻ്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. അടുത്ത് സമ്പർക്കം ഉള്ളവരെ ഇന്നലെ തന്നെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
40 കാരനായ ഫറൂഖ് സ്വദേശിക്കാണ് നിലവിൽ രോഗം ബാധിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
Also Read : കോഴിക്കോട് വീണ്ടും നിപ; സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയ്ക്ക്
അതേസമയം, വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ PAY Ward മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായിട്ടാണ് ക്രമീകരണങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

