നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഐജിഎന്‍ടിയുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു, നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം: ഡോ. വി ശിവദാസന്‍ എം പി

നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കില്‍ മലയാളി വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു. എതെങ്കിലും രോഗത്തിന്റെയോ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. സര്‍വ്വകലാശാലയില്‍ ഇന്റര്‍വ്യുവിന് ഹാജരാകുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിപ്പ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്തബര്‍ പതിനഞ്ചിന് നടക്കുന്ന ഇന്റെര്‍വ്യൂവിന് മുമ്പായി നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ത്ഥികളെത്തണമെന്നാണ് ഉത്തരവിലുള്ളത്. ഇത് കേരളത്തില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ കരുതുന്നതെന്നും ശിവദാസന്‍ എം പി വ്യക്തമാക്കി.

Also Read: നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

ജനാധിപത്യ ഇന്ത്യയില്‍ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെതന്നെ അപകടപ്പെടുത്തുന്നതാണെന്നും ഡോ. വി ശിവദാസന്‍ എംപി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഡോ. വി ശിവദാസന്‍ കത്തയക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here