നിപ പരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ തുടരുന്നു

നിപ പരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ തുടരുന്നു. ബുധനാഴ്ച നടത്തിയ നാല് ടെസ്റ്റുകളും നെഗറ്റീവായി. 10 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബുധനാഴ്ച പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ 865 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായി ഒഴിവായതോടെ നിയന്ത്രണങ്ങള്‍ക്കും അയവുവന്നു. എന്നാല്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

READ ALSO:കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ വീണ്ടും സംഘർഷം

കോഴിക്കോട് ജില്ലയില്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കി സാമൂഹ്യ അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്. നിപ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനവും തുടരുന്നു.

READ ALSO:ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News