പാലക്കാട്ടെ നിപ നിയന്ത്രണം: മാസ്ക് നിർബന്ധം, കടകൾ രാവിലെ എട്ട് മുതൽ ആറ് വരെ മാത്രം, റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടും

nipah-palakkad

പാലക്കാട് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയില്‍ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11, കരിമ്പുഴ പഞ്ചായത്തിലെ 17, 18, വാര്‍ഡുകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. മാസ്‌ക് നിര്‍ബന്ധമാക്കി. നിപ സ്ഥിരീകരിച്ച യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല. റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്നും കളക്ടർ അറിയിച്ചു.

യുവതി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. സമ്പര്‍ക്ക പട്ടികയില്‍ 59 പേരാണുള്ളത്. എന്നാൽ, ആര്‍ക്കും രോഗ ലക്ഷണമില്ല. പ്രാഥമിക പട്ടികയിലുള്ളവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. യുവതിക്ക് ജൂൺ 25-നാണ് രോഗലക്ഷണം കണ്ടത്.

Read Also: കോട്ടയം മെഡിക്കൽ കോളേജ് അപകടം: വിശദമായ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

പ്രാഥമിക പരിശോധനയില്‍ 38-കാരിയുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലവും പോസറ്റീവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News