കോടതിയലക്ഷ്യക്കേസ്; വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ

കോടതിയലക്ഷ്യക്കേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ. ഹൈക്കോടതിയാണ് നിപുണിന് ശിക്ഷ വിധിച്ചത്. നിപുണ്‍ ചെറിയാന്‍ 2000 രൂപ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിപുണ്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

Also read- പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകം; അന്തേവാസി അറസ്റ്റില്‍

പ്രസംഗം നടത്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് നിപുണിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വി 4 കൊച്ചിയുടെ പേജിലാണ് പ്രസംഗം പോസ്റ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

നേരത്തെ നിപുണ്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരേയും പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വാര്‍ത്തയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇതനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി സെക്യൂരിറ്റി ഓഫീസര്‍ അറിയിക്കുകയായിരുന്നു. കോടതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറി വരെ കൂടെ വരുമെന്നും മതിയായ സുരക്ഷ നല്‍കുമെന്നും വ്യക്തമാക്കിയെങ്കിലും അത് സ്വീകരക്കാന്‍ നിപുണ്‍ തയ്യാറായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News