കേരളത്തില്‍ നോക്കൂകൂലിയുണ്ട്, കമ്മ്യൂണിസമാണ് വ്യവസായത്തെ നശിപ്പിച്ചത്: രാജ്യസഭയില്‍ സംസ്ഥാനത്തെ അവഹേളിച്ച് കേന്ദ്ര ധനമന്ത്രി

NIRMALA SITHARAMAN

രാജ്യസഭയില്‍ കേരളത്തെ അവഹേളിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തില്‍ നോക്കൂകൂലിയുണ്ടെന്നും കമ്യൂണിസമാണ് വ്യവസായത്തെ നശിപ്പിച്ചതെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.

മണിപ്പൂര്‍ വിഷയത്തിലുളള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പഞ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഐഎം നേതാവും രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കമ്യൂണിസത്തെയും കേരളത്തെയും അവഹേളിച്ച് സംസാരിച്ചത്. മണിപ്പൂരില്‍ മാത്രമല്ല, ബംഗാളിലും ത്രിപുരയിലും നിരവധി തവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ച നിര്‍മല സീതാരാമന്‍, വിഷയത്തില്‍ നിന്നും വ്യതിചലിച്ച് കേരളത്തില്‍ നോക്കുകൂലി ഉണ്ടെന്ന പരാമര്‍ശം നടത്തുകയായിരുന്നു. കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചതെന്നും അവര്‍ പറഞ്ഞുവച്ചു.

ALSO READ; കേരളത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം കൈകോർക്കുന്നു, സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം; ഡോ. ജോൺ ബ്രിട്ടാസ് എം പി

കേരളം വ്യവസായ സൗഹൃദമാണെന്ന ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഒന്നാമതും എത്തി നില്‍ക്കുമ്പോഴാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ധനമന്ത്രിയുടെ അവഹേളനം. നീതി ആയോഗിന്റെ എല്ലാ സൂചികയിലും കേരളം മുന്നില്‍ നില്‍ക്കുമ്പോള്‍, മണിപ്പുര്‍ ചര്‍ച്ചയ്ക്കിടെ ഉത്തരംമുട്ടിയ ധനമന്ത്രി കേരളത്തെയും കമ്യൂണിസത്തെയും അവഹേളിക്കുകയായിരുന്നു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News