
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴച നടത്തും. രാവിലെ 9 മണിക്ക് കേരളഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്തേക്കും.
നാളെ ദില്ലി കേരള ഹൗസിൽ വെച്ചാണ് കേന്ദ്ര ധനമന്ത്രി നിർമല സിതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.9 മണിയോടെ ധനമന്ത്രി കേരള ഹൗസിലെത്തും. മുഖ്യമന്ത്രി യോടൊപ്പം പ്രഭാത ഭക്ഷണത്തിനുശേഷമാരിക്കും മറ്റ് ചർച്ചകൾ. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം നേരത്തെ ധനമന്ത്രി അറിയിച്ചിരുന്നു.
Also Read : Also Read : ആശമാര്‍ക്കുളള കുടിശിക കേന്ദ്രസര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് ബിജെപി എംപി രേഖാ ശര്‍മ്മ രാജ്യസഭയില്‍
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി,മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസഹായം, വിഴിഞ്ഞം പദ്ധതി തുടങ്ങി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളടക്കം ധനമന്ത്രിയുമായി ചർച്ചചെയ്തേക്കും. ദില്ലിയിൽ നടക്കുന്ന സി പി.ഐ.എംപോളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


