
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് (എൻഐടി കോഴിക്കോട്) നോൺ-ടീച്ചിംഗ് ഗ്രൂപ്പ് എ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡെപ്യൂട്ടി രജിസ്ട്രാർ, ടെക്‌നിക്കൽ ഓഫീസർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), മെഡിക്കൽ ഓഫീസർ എന്നിവയാണ് പ്രധാന തസ്തികകൾ. ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ 2 ഒഴിവുകളും ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ 4 ഒഴിവുകളും ഉണ്ട്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
also read:ലീഗൽ അസിസ്റ്റൻ്റ്, അധ്യാപക നിയമനം; പിഎസ്.സി വിവിധ തസ്തികളിലേക്ക് അഭിമുഖം
ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയ്ക്ക് പരമാവധി പ്രായപരിധി 50 വയസാണ്. മറ്റ് തസ്തികകൾക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. സർക്കാർ നിയമങ്ങൾ പ്രകാരം എസ്.സി./എസ്.ടി., ഒ.ബി.സി., ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
യോഗ്യതയുടെ ഭാഗമായി ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെയോ തത്തുല്യമായ സി.ജി.പി.എ.യോടെയോ ഉള്ള ബിരുദാനന്തര ബിരുദം ആവശ്യമാണ്. അപേക്ഷകൾ 2026 മേയ് 26 മുതൽ ഓൺലൈനായി സ്വീകരിച്ചു വരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 16 ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

