‘കേരളം മിനി പാകിസ്ഥാൻ, അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും വിജയിച്ചത്’; മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം വിവാദമാകുന്നു

nitesh rane

കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ വിവാദ പ്രസംഗം. പൂനെയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് റാണെയുടെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

കേരളത്തിൽ തീവ്രവാദികൾ മാത്രമാണെന്നും അവരാണ് പ്രിയങ്കാ ഗാന്ധിക്ക് വോട്ട് ചെയ്യുന്നതെന്നും നിതീഷ് റാണെ പൊതുപരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞു.മുസ്ലീങ്ങൾ കാരണമാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നാണ് റാണെയുടെ കണ്ടെത്തൽ

മന്ത്രി നിതീഷ് റാണെ പ്രകോപനപരമായ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രസംഗത്തിന് മുമ്പ് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി നിതീഷ് റാണെയുടെ വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

രാജ്യത്തെ സ്വന്തം സംസ്ഥാനത്തെ പാക്കിസ്ഥാൻ എന്ന് വിളിച്ച ഒരാളെ എങ്ങിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാവ് അതുൽ ലോന്ദേ പാട്ടീൽ ചോദിക്കുന്നത് . പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും വിഷയത്തിൽ ഇടപെടണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News