
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അധ്യാപകൻ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ALSO READ; നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവർ നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന നിതിൻ രാജിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

