
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചതിൽ അതൃപ്തി അറിയിച്ചു നിതിൻ രാജിൻ്റെ പിതാവ്. ആരോപണ വിധേയ ആയ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ച വിധിയിൽ തൃപ്തരല്ലെന്ന് നിതിൻ്റെ പിതാവ് വ്യക്തമാക്കി.
ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാമിനും , സംഗീത നമ്പ്യാർക്കും എതിരെ വ്യക്തമായ മൊഴി കൊടുത്തിരുന്നു എന്നും നിതിൻ നേരിട്ട പീഡനങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു എന്നും പിതാവ് പറഞ്ഞു. സംഗീതയ്ക്ക് മുൻകൂർ ജാമ്യം നൽകിയ വിധി ലജ്ജാകരമാണെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിതിൻ രാജിന്റെ മരണം: ഡോ റാമിന് മുൻകൂർ ജാമ്യമില്ല
അതേസമയം നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ അധ്യാപകൻ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

