‘അവന്റെ മരണകാരണം ഞങ്ങൾക്കും അറിയണം’; അമ്മയ്ക്ക് ആശ്വാസമായി അവരെത്തി, നിതിന്റെ വീട് സന്ദർശിച്ച് സഹപാഠികൾ

nithin raj friends

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജാതിയധി​ക്ഷേപത്തെ തുടർന്ന് മരണപ്പെട്ട നിതിൻ രാജിന്റെ വീട്ടിലെത്തി കുടുബത്തെ സന്ദർശിച്ച് സഹപാഠികൾ. നിതിന്റെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുക്കൊണ്ടാണ് വിദ്യാർത്ഥികൾ വീട് സന്ദർശിച്ചത്. നിതിന് വേണ്ടിയാണ് തങ്ങൾ നിലനിൽക്കൊള്ളുന്നതെന്ന് അവർ കുടുംബത്തെ സന്ദർശിച്ചുക്കൊണ്ട് വ്യക്തമാക്കി.

സ്റ്റാഫ്‌ റൂമിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും, എന്നാൽ തങ്ങൾക്ക് നേരെയും പലത്തവണ ആരോപണ വിധേയനായ അധ്യപകന്റെ ഭാ​ഗത്ത് നിന്ന് ബോഡി ഷെയിമിംഗ് ഉണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

ജാതി അധിക്ഷേപം ഉൾപ്പെടെ കാര്യങ്ങളിൽ നിതിൽ ഓക്കേ ആയി വരികയായിരുന്നു അതിനിടെ ലോൺ ആപ്പ് വിഷയം കൂടെ വന്നു
അത് ഓഫീസ് റൂമിൽ ചർച്ച വിഷയം ആയി, അതോടെ കടുത്ത മാനസിക സംഘർഷത്തിൽ പെട്ട് കൃത്യം ചെയ്തത് ആണെന്ന് കരുതുന്നുവെന്നും സഹപാഠികളുടെ വാക്കുകൾ.

ALSO READ; കർണാടകയിൽ അടിമ വേല; 18 തൊഴിലാളികളെ രക്ഷപ്പെടുത്തി, കൂട്ടത്തിൽ മലയാളിയും

നിതിന്റെ മരണം എങ്ങനെ എന്തു കാരണത്തിൽ എന്ന് ഞങ്ങൾക്ക് അറിയണം കോളേജിലും യൂത്ത് കമ്മിഷൻ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്
ബ്ലോഗർമാർ റീച്ചിന് വേണ്ടി തങ്ങളെ ബലിയാടാക്കുന്നു ഇത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതൊക്കെ ഞങ്ങൾ കാണുന്നു, മാതാപിതാക്കൾ കാണുന്നു, ഞങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ഇത് തുടർന്നാൽ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ നൽകി പരാതി നൽകുമെന്നും നിതിന്റെ സഹപാഠികൾ നിലപാടറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News