
കണ്ണൂർ അഞ്ചരക്കണ്ടിയിൽ വിദ്യാത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതനായ അധ്യാപകൻ റാം ഒളിവിൽ തന്നെ തുടരുകയാണ്. ഡോ റാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിൽ. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷനാണും ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനത്തു. കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോളജ് കവാടത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയും പട്ടികജാതി വകുപ്പ് ജില്ലാ ഓഫിസറും മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തില്‍ ലോൺ ആപ്പുകാരുടെ ഭീഷണിയും പൊലീസ് തള്ളുന്നില്ല. ലോൺ ആപ്പിന്റെ മെസ്സേജുകളും അന്വേഷണ പരിധിയിലാണ്. ടീച്ചറുടെ നമ്പറിലേക്ക് വന്ന മെസ്സേജുകൾ ആണ് പരിശോധിക്കുന്നത്. നിതിൻ ജീവനൊടുക്കുന്നതിന് മുൻപും ടീച്ചർക്ക് സന്ദേശങ്ങൾ വന്നതായാണ് കണ്ടെത്തൽ. തിരിച്ചടവിന് തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചെന്ന് ഡെന്റല്‍ കോളജിലെ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. ടീച്ചറുടെ നമ്പർ ലോൺ സംഘത്തിന് എങ്ങനെ കിട്ടി എന്നതും നിർണായകമാണ്. നിതിൻ കൊടുത്തതോ, ആപ്പുകാർ എടുത്തതോ ആകാം എന്നും പൊലീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

