നിതിൻരാജിൻ്റെ മരണം: അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പിതാവ്

nithinraj death

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിന്റെ മരണത്തിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നിതിൻരാജിൻ്റെ പിതാവ്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നു അദ്ദേേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിനെ മാറ്റി പ്രത്യേക അന്വേഷണത്തെ നിയമിക്കണം എന്നും ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നാണ് പിതാവ് പറയുന്നത്.

അധ്യാപകൻ റാമിന് ഉന്നത തലങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നു എന്നും നിതിൻ രാജിൻ്റെ പിതാവ് രാജൻ. ഇതോടെ ​ഗുരുതര ആരോപണങ്ങളാണ് നിതിൻ രാജിൻ്റെ മരണത്തിൽ പുറത്ത് വരുന്നത്. അധ്യാപകർ മാനസികമായി പീഢിപ്പിക്കുകയും ലോൺ ആപ്പിൽ നിന്നുള്ള സമ്മർദ്ദവും ഉൾപ്പടെ നിതിൻരാജിനുണ്ടായിരുന്നു. പിന്നീട് കേസിലെ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതൊന് ഒരു തീരുമാനവും ആയില്ലയ്യെന്നും നിതിൻ രാജിൻ്റെ പിതാവ് കൈരളി ന്യൂസിനോട് പറഞ്ഞു.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News