‘അവനെ കൊന്നതാണ്‌, ആപ്പ് ലോണിന്റെ പേര് പറഞ്ഞു ചുരുക്കാൻ സമ്മതിക്കില്ല’; നീതി കിട്ടും വരെ പോരാടുമെന്ന് നിതിന്റെ സഹോദരി

Nithin Raj death case

ആപ്പ് ലോണിന്റെ പേരിൽ നിതിൻ രാജ് ഒരിക്കലും ജീവനൊടുക്കില്ലെന്ന് സഹോദരി നിഖിത. ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും സഹോദരി വ്യക്തമാക്കി.

ആപ്പ് ലോണിന്റെ പേരിൽ അവൻ ഒരിക്കലും ജീവനൊടുക്കില്ല. നിതിനെ കൊന്നതാണ്‌. ലോൺ ആപ്പ് ആണ് മരണത്തിലേക്ക് നയിച്ചതെന്ന് വരുത്തി തീർക്കാൻ ആണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഒരിക്കലും റഫറൻസ് ആയി ടീച്ചറെ വച്ചിട്ടില്ലെന്നും ലത ടീച്ചറുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാണെന്നും നിഖിത ആരോപിച്ചു.

ALSO READ: ‘നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റം; കേരളമാകെ ആ കുടുംബത്തിനൊപ്പം’: മുഖ്യമന്ത്രി

ഡന്റൽ അനാട്ടമി ഡിപ്പാർട്മെന്റിലെ അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നവർ ആണെന്നും നിതിന്റെ സഹോദരി ചൂണ്ടിക്കാട്ടി. നിതിന്റെ മരണത്തെ ആപ്പ് ലോണിന്റെ പേര് പറഞ്ഞു ചുരുക്കാൻ സമ്മതിക്കില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും നിഖിത വ്യക്തമാക്കി.

സ്റ്റാഫ് റൂമിലെ മീറ്റിംഗിൽ എന്തോ സംഭവിച്ചിട്ടുള്ളതായി തങ്ങൾക്ക് സംശയമുണ്ടെന്ന് നിതിന്റെ സഹോദരി ഭർത്താവ് അശോകൻ കൈരളി ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചർക്ക് ഭീഷണി സന്ദേശം എത്തിയത് അറിയിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ കുടുംബത്തെ ഇതുവരെയും വിളിച്ചിട്ടില്ലെന്നും അശോകൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News