നിതിൻ രാജിൻ്റെ മരണം: കോളേജിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികള്‍, യൂണിറ്റ് രൂപീകരിച്ച് പതാക ഉയർത്തി എസ്എഫ്ഐ

Nithin Raj death student protest Kannur

ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും സമരരംഗത്ത്. ഡോ. റാമിനെ കൂടാതെ മറ്റു രണ്ട് അധ്യാപകർക്കെതിരെയും വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകി. മാനേജ്മെന്റിനും അധ്യാപകർക്കും എതിരെ രക്ഷിതാക്കളും രംഗത്തുവന്നു.

ഇതിനിടെ കണ്ണൂർ എടക്കാടുള്ള ഡോക്ടർ റാമിന്റെ ക്ലിനിക്കിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ക്ലിനിക് പൂട്ടിച്ചു. ബിഡിഎസ് വിദ്യാർത്ഥികൾക്ക് പുറമേ പാരാമെഡിക്കൽ, ബി ഫാം, നഴ്സിംഗ് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. വെളുത്ത കോട്ട് അഴിച്ചു മാറ്റിയായിരുന്നു ബിഡിഎസ് വിദ്യാർഥികളുടെ പ്രതിഷേധം.

ALSO READ: നിതിൻ രാജിന്റെ മരണം; ഡോ റാമിനെ പുറത്താക്കാൻ തീരുമാനം, നടപടി എസ്എഫ്ഐ നേതൃത്വവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

ഇനി ഈ കോട്ട് ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ അണികയുള്ളൂ എന്നും വിദ്യാർഥികള്‍ വ്യക്തമാക്കി. അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകിയത്. പരാതികൾ അയക്കാൻ തയ്യാറാക്കിയ മെയിലിലേക്ക് 150ലേറെ പരാതികൾ ലഭിച്ചു.ഡോക്ടർ റാമിനെതിരെ രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം അഞ്ചരക്കണ്ടി ക്യാമ്പസിൽ യൂണിറ്റ് രൂപീകരിച്ച് എസ്എഫ്ഐ പതാക ഉയർത്തി. കോളേജിലേക്ക് പട്ടികജാതി ക്ഷേമ സമിതിയും പ്രതിഷേധ മാർച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News