
അഞ്ചരക്കണ്ടിയിലെ നിതിൻ രാജിൻ്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അധികൃതർ ഇന്ന് കോളേജിൽ അന്വേഷണത്തിനെത്തും. സർവകലാശാല ഭരണസമിതി അംഗം മേജർ ജനറൽ അജിത്ത് നീലകണ്ഠന്റെ നേതൃത്വത്തിലാവും ഉദ്യോഗസ്ഥരെത്തുക. നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ അധ്യാപകർ ഒളിവിൽ തന്നെ തുടരുന്ന സാഹചര്യമാണ്.
ഡോ എം കെ റാം, ഡോ സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവിൽ തുടരുന്നത്. നിതിൻ രാജ് സുഹൃത്തിനോട് സംസാരിക്കുന്ന പുതിയ ശബ്‌ദ സന്ദേശവും പുറത്ത് വന്നിരുന്നു. ചില അധ്യാപകരിൽ നിന്ന് നിതിൻ രാജിന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു എന്ന് വ്യക്തമാകുന്നതാണ് ശബ്‌ദ സന്ദേശം.
ALSO READ; വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ
എന്ത് വന്നാലും പഠനം പൂർത്തിയാക്കുമെന്നും ഡോക്ടറാകുമെന്നുമാണ് നിതിൻ സുഹൃത്തിനോട് പറയുന്നത്. അതേ സമയം ആരോപണ വിധേയരായ അധ്യാപകർ ഡോ റാമും ഡോ സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. വ്യാഴാഴ്ച അന്വേഷണ സംഘം നിതിൻരാജിൻ്റെ സഹപാഠികളുടെ മൊഴിയെടുക്കും. അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരണ സമരം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

