നിതിൻരാജിൻ്റെ മരണം: ആരോപണ വിധേയരായ അധ്യാപകർ ഒളിവിൽ തന്നെ

nithin raj death-bail

കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർ ഒളിവിൽ തന്നെ. ഡോ എം കെ റാം, ഡോ സംഗീത നമ്പ്യാർ എന്നിവരാണ് ഒളിവിൽ തുടരുന്നത്. അതേ സമയം നിതിൻ രാജ് സുഹൃത്തിനോട് സംസാരിക്കുന്ന പുതിയ ശബ്‌ദ സന്ദേശവും പുറത്ത് വന്നു. ചില അധ്യാപകരിൽ നിന്ന് നിതിൻ രാജിന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു എന്ന് വ്യക്തമാകുന്നതാണ് ശബ്‌ദ സന്ദേശം.

എന്ത് വന്നാലും പഠനം പൂർത്തിയാക്കുമെന്നും ഡോക്ടറാകുമെന്നുമാണ് നിതിൻ സുഹൃത്തിനോട് പറയുന്നത്. അതേ സമയം ആരോപണ വിധേയരായ അധ്യാപകർ ഡോ റാമും ഡോ സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. വ്യാഴാഴ്ച അന്വേഷണ സംഘം നിതിൻരാജിൻ്റെ സഹപാഠികളുടെ മൊഴിയെടുക്കും. അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരണ സമരം തുടരുകയാണ്.

Also read: പൊള്ളുന്ന ചൂടിൽ ഇനി ക്ലാസിന് പോകേണ്ട; വേനലവധിക്കാലത്തെ സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല: മന്ത്രി വി ശിവൻ കുട്ടി

വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ റാമിനെ പുറത്താക്കാൻ മാനേജ്മെൻ്റ് തീരുമാനമെടുക്കിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ശക്തമായ പ്രതിഷേധത്തിനൊടുമിലാണ് മുഖം രക്ഷിക്കലിൻ്റെ ഭാഗമായി ഡോ റാമിനെതിരെ നടപടിയെടുക്കാൻ മാനേജ്മെൻ്റെ തീരുമാനിച്ചത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്നും എന്ത് ചികിത്സയാണ് നിതിന് നൽകിയതെന്ന് വ്യക്തമാക്കണമെന്നും നിതിൻരാജിൻ്റെ കുടുംബവും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News