സുസ്ഥിര വികസനത്തില്‍ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

സുസ്ഥിര വികസനത്തില്‍ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുമന്‍കുമാര്‍ ബെറിയുടെ പ്രശംസ. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയെപ്പറ്റി മുഖ്യമന്ത്രിയും കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

സുസ്ഥിരവികസനത്തിന്റെ കേരള മോഡല്‍ ലോകമാകെ അംഗീകരിച്ചതാണെന്നും, അത് മാതൃകയാക്കുമെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന്‍ ബെറി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണ് കേരളം. സാമൂഹ്യ പശ്ചാത്തല വികസന മേഖലകളില്‍ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സുമന്‍ ബെറി പറഞ്ഞു.

Also Read: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് മുഖ്യമന്ത്രിയും വിശദീകരിച്ചു. സുസ്ഥിരവികസനം ലക്ഷ്യമിട്ട് 2016 മുതല്‍ മുഖേന വന്‍കിട വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ 2021 മുതല്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറയ്ക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസ്സമുണ്ടാക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യത്തില്‍ നീതി ആയോഗിന്റെ തലത്തില്‍ നടത്താന്‍ കഴിയുന്ന പരിശോധന നടത്തുമെന്ന് സുമന്‍ ബെറി ഉറപ്പ് നല്‍കി. കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ പതിനാറാം ധന കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News