
മറാത്തി ഭാഷാ വിവാദത്തിൽ രാജ് താക്കറെയെ ട്രോളി നിതിൻ ഗഡ്‌കരി . മൈക്രോസ്കോപ്പിക് ന്യൂനപക്ഷം പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കരുതെന്നും പൊതു സമൂഹത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കാത്ത ഇവരെല്ലാം പലപ്പോഴും പ്രകോപനങ്ങൾക്ക് അമിത പ്രാധാന്യം നൽകാറുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. മഹാരാഷ്ട്രയിലെ മറാത്തി ഭാഷാ വിഷയത്തിൽ വിവാദമുണ്ടാക്കാനുള്ള രാജ് താക്കറെയുടെ വിവാദ പ്രസ്‍താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
സമൂഹത്തിലെ ഇത്രയും ചെറിയ വിഭാഗം എന്താണ് പറയുന്നതെന്ന് നമ്മൾ ശ്രദ്ധിക്കരുത്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടുമ്പോഴാണ്, അബദ്ധവശാൽ നാമറിയാതെ അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും നിതിൻ ഗഡ്‌കരി ചൂണ്ടിക്കാട്ടി. ഇത്തരം വിവാദങ്ങളുടെ ആയുസ്സ് ചെറുതാണെന്നും പൊതുചർച്ചയിൽ അധികകാലം നിലനിൽക്കില്ലെന്നും ഗഡ്‌കരി വ്യക്തമാക്കി. ഒരു മാധ്യമ സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ALSO READ: അഴിമതിയില്‍ കര്‍ണാടക ഒന്നാമതെന്ന് സിദ്ധാരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ്
അതെ സമയം മറാത്തി സംസാരിക്കാൻ വിസമ്മതിക്കുന്നവരുടെ മുഖത്തടിക്കണമെന്ന് തന്റെ പാർട്ടി പ്രവർത്തകരോട് രാജ് താക്കറെ ആഹ്വാനം ചെയ്‌തെങ്കിലും ഏറ്റെടുക്കാൻ അണികൾ കുറവായിരുന്നു.
ഇതോടെ മണ്ണിന്റെ മക്കൾ വാദവുമായി രംഗത്തെത്തിയ എം എൻ എസ് നേതാവിന് 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പൂജ്യമായി മാറിയതും മണ്ണിന്റെ മക്കൾ വാദവുമായി രംഗത്തെത്തിയ എം എൻ എസ് നേതാവിന് പിന്തുണ നഷ്ടപ്പെടാൻ കാരണമായെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

