നിതിൻ രാജിൻ്റെ മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ എൻ കെ റാമിനെ അഞ്ചരകണ്ടി ഡെൻ്റൽ കോളജിൽ നിന്നും ക‍ഴിഞ്ഞ ദിവസം പുറത്താക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഡോ റാമിനെ പുറത്താക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമാവുകയായിരുന്നു. ബിഡിഎസ് വിദ്യാർത്ഥികൾക്ക് പിന്നാലെ ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ നഴ്സിങ്ങ്,പാരാമെഡിക്കൽ വിദ്യാർത്ഥികളും സമരരംഗത്ത് ഇറങ്ങിയതോടെയാണ് ഡോ റാമിനെ പുറത്താക്കിയത്.

ALSO READ: നിതിൻ്റെ മരണം: ‘ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണം’; എ എൻ ഷംസീർ

മാനേജ്മെന്റിനും അധ്യാപകർക്കും എതിരെ രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. വെളുത്ത കോട്ട് അഴിച്ചു മാറ്റിയായിരുന്നു ബിഡിഎസ് വിദ്യാർഥികളുടെ അനിശ്ചിതകാല സമര പ്രഖ്യാപനം. അഞ്ചരക്കണ്ടി ക്യാമ്പസ്സിൽ യൂണിറ്റ് രൂപീകരിച്ച് എസ്എഫ്ഐ പതാക ഉയർത്തി. തുടർന്ന് എസ്എഫ്ഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഡോ റാമിനെ പുറത്താക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News