നിതിൻ രാജിൻ്റെ മരണം; മെയ് 14ന് പട്ടികജാതി ക്ഷേമ സമിതിയുടെ പ്രതിഷേധ സംഗമം

Nithin Raj cpim house

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർപ്രക്ഷോഭം നടത്താൻ പട്ടികജാതി ക്ഷേമ സമിതി. ഇതിന്റെ ഭാഗമായി ഈ മാസം 14ന് കണ്ണൂർ മുൻസിപ്പൽ ഗ്രൗണ്ടിൽ പട്ടികജാതി ക്ഷേമ സമിതി പ്രതിഷേധ സംഗമം സംഘടിപ്പിക്കും സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അറിയിച്ചു. പ്രതിഷേധ സംഗമം കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും. നിതിൻ രാജിന്റെ കുടുംബത്തിന് പി.കെ.എസ് സംസ്ഥാന കമ്മിറ്റി ഇന്ന് രണ്ട് ലക്ഷം രൂപ ധനസഹായമായി കൈമാറി.

ഇതിനിടയിൽ, കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായും അവർ ആന്ധ്രയിലും, കർണാടകയിലും ഒളിവിൽ കഴിയുകയാണെന്നു ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ അറിയിച്ചു. വിഷയത്തിന്റെ തുടക്കം മുതൽ സംഘടനയും പാർട്ടിയും നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നും എന്നാൽ കുടുംബത്തിൻറെ ദൗർബല്യം മുതലെടുത്തുകൊണ്ട് ഇടതുപക്ഷത്തെയും സർക്കാറിനെയും ആക്ഷേപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Also Read: പാചകവാതക വില വർധനവ്: സംസ്ഥാനവ്യാപകമായി പ്രക്ഷോഭമുയര്‍ത്താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

പട്ടികജാതിക്കാരുടെ ഉയർച്ചയിൽ കുഴപ്പം സൃഷ്ടിക്കാൻ ചിലർ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നു എന്നും ആ ഇടപെടലിനെതിരെ കൂടിയാണ് കണ്ണൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News